ഓണക്കോടിക്കൊപ്പം പതിനായിരം രൂപ സമ്മാനം; കുറ്റം ചെയ്തെന്ന് കണ്ടെത്തിയാല്‍ നടപടിയെന്ന് വി. ഡി. സതീശന്
തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനാണ് 43 കൗണ്‍സിലര്‍മാര്‍ക്കും ഓണക്കോടിക്കൊപ്പം പതിനായിരം രൂപ വീതം നല്‍കിയത്. പതിനെട്ട് കൗണ്‍സിലര്‍മാര്‍ പണം തിരികെ നല്‍കുകയും അജിതയ്ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കുകയും ചെയ്തു.
ചെയര്‍പേഴ്സന്റെ വക കൗണ്‍സിലര്‍മാര്‍ക്ക് പതിനായിരം രൂപ ഓണസമ്മാനം; പ്രതിഷേധവുമായി പ്രതിപക്ഷം
ഇത്തരത്തില്‍ പണം നല്കണമെങ്കില് അവര്‍ക്ക് 25 ലക്ഷം രൂപയെങ്കിലും ലഭിച്ചിരിക്കണം. നഗരസഭയില്‍ നടത്തുന്ന ക്രമക്കേടുകളുടെ ഭാഗമായാണ് അവര്‍ക്ക് പണം ലഭിച്ചത് എന്നും പ്രതിപക്ഷം ആരോപിച്ചു.